കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലം ചെയ്തു. സി.എം.ഐ സന്യാസസമൂഹാംഗമാണ് മാർ ഗ്രിഗറി കരോട്ടമ്പ്രേൽ. ഇന്ന് ഉച്ചയ്ക്ക് 12.17-ന് രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും.
1933 മേയ് ആറിന് പാലാ ചെമ്മലമറ്റം ഇടവകയിലാണ് മാർ ഗ്രിഗറി കരോട്ടമ്പ്രേൽ ജനിച്ചത്. 1963 മേയ് 17 ന് പൗരോഹിത്യം സ്വീകരിച്ച അദേഹം 1983 ഏപ്രിൽ 24 നാണ് മെത്രാനായി അഭിഷിക്തനായത്. 2010 ജൂണിൽ രൂപതയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം രാജ്കോട്ടിലെ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ദൈവശാസ്ത്രരംഗത്ത് വലിയ അറിവും പാണ്ഡിത്യവുമുള്ള വ്യക്തിത്വമായിരുന്നു മാർ ഗ്രിഗറി കരോട്ടമ്പ്രേൽ. സഭയ്ക്കും വിശ്വാസികൾക്കും നൽകിയ സമർപ്പിത സേവനങ്ങളെ സ്മരിച്ചുകൊണ്ട് നിരവധി പ്രമുഖർ ബിഷപ്പിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.