സപോറിഷ്യയിൽ ഉക്രെയ്ൻ ഡ്രോൺ ആക്രമണം; അഞ്ച് കുട്ടികൾ ഉൾപ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ

സപോറിഷ്യയിൽ ഉക്രെയ്ൻ ഡ്രോൺ ആക്രമണം; അഞ്ച് കുട്ടികൾ ഉൾപ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ

മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സപോറിഷ്യ മേഖലയിലെ അവധിക്കാല ക്യാമ്പിന് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ കുറ്റപ്പെടുത്തിയെങ്കിലും ഉക്രെയ്ൻ അധികാരികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

അസോവ് കടലിന് സമീപമുള്ള തീരദേശ വിനോദമേഖലയായ കിലിവ്കയിലുള്ള അവധിക്കാല ക്യാമ്പിന് നേരെയാണ് ഈ ആക്രമണം ഉണ്ടായതെന്ന് മേഖലയിലെ റഷ്യൻ അനുകൂല അധികൃതർ അറിയിച്ചു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഉറങ്ങിക്കിടക്കുന്നവരെ ലക്ഷ്യമിട്ടാണ് ഉക്രെയ്ൻ ഈ ആക്രമണം നടത്തിയതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ശക്തമായി അപലപിച്ചു. കീവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയെ 'ക്രൂരമായ കുറ്റകൃത്യം' എന്ന് വിശേഷിപ്പിച്ച അവർ വ്യാഴാഴ്ച റഷ്യയുടെ കിറോവ് മേഖലയിലെ ഒരു ഫാക്ടറിക്ക് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ട സംഭവവും ഇതിനോടൊപ്പം ചൂണ്ടിക്കാണിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.