തിരുവനന്തപുരം: ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലും പ്രചാരണ പോസ്റ്ററിലും വരുത്തിയ ഗുരുതരമായ അപാകതകളെത്തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചു. സെക്രട്ടേറിയറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു പി.ആര്‍, വെബ് ആന്‍ഡ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രതീഷ് ഡി. മണി എന്നിവരെയാണ് അടിയന്തരമായി സ്ഥലം മാറ്റിയത്. സാബുവിനെ കൊല്ലം ജില്ലയിലേക്കും പ്രതീഷിനെ ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസറായുമാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ ചിത്രം മാറി നല്‍കിയതാണ് സാബുവിനെതിരായ നടപടിക്ക് കാരണമായത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്റര്‍ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയായിരുന്നു. അതേസമയം സ്വാതന്ത്ര്യദിന പരിപാടിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനാണ് പ്രതീഷ് ഡി. മണിക്കെതിരെ നടപടിയെടുത്തത്. സര്‍ക്കാരിന്റെ വിവര കൈമാറ്റത്തില്‍ വന്ന ഈ ഗുരുതര വീഴ്ചകളെ വളരെ ഗൗരവത്തോടെ കണ്ടാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.