ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം

ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം

വത്തിക്കാന്‍ സിറ്റി: ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിലാണ് രോഗബാധ സ്ഥിരീകരിച്ചതും മുഴ വിജയകരമായി നീക്കം ചെയ്തതും. വത്തിക്കാന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചീഫ് തൊറാസിക് സര്‍ജന്‍ ഡോ. സ്റ്റെഫാനോ മാര്‍ഗരിറ്റോറയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ നിര്‍വഹിച്ചത്. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയകരമാണെന്നും മറ്റ് സങ്കീര്‍ണതകള്‍ ഒന്നുമില്ലെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മുന്‍കരുതലിന്റെ ഭാഗമായി ഈ മാസം 20 വരെ മാര്‍പാപ്പയുടെ എല്ലാ ഔദ്യോഗിക പൊതുപരിപാടികളും കൂടിക്കാഴ്ചകളും വത്തിക്കാന്‍ റദ്ദാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.