ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ തൂബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറികളിലൊന്നില്‍ തീപിടുത്തമുണ്ടായി. ഇന്നലെ വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവമുണ്ടായ ഉടനെ തന്നെ ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് സംഘമെത്തി രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു.
നാല്പതോളം പേരെ സമീപ പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. കൃത്യമായ ഇടപെടല്‍ മൂലം തീ നിയന്ത്രണ വിധേയമാക്കി. റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ്, ഉമ്മുല്‍ ഖുവൈന്‍ പോലീസ്, ഇത്തിഹാദ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റി, ദേശീയ ആബുലന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങള്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.