സഹനത്തിൻ പടയാളികൾ സോദരികൾ

സഹനത്തിൻ പടയാളികൾ സോദരികൾ

സ്നേഹ സഹന ത്യാഗ സേവന മുത്തുകൾ
കോർത്തിണക്കിയ ജപമാലയേന്തിയ…..
ക്രിസ്തുവിൻ മണവാട്ടിയാം മണ്ണിലെ
മാലാഖമാർ തൻ ദയനീയ മുഖം…
മാർഗമധ്യേ അപമാനിതരായി…
ദൈവാശ്രയം കൈവിടാതെ….
സമർപ്പിത ജീവിതത്തിലൂടെ സാമൂഹിക-
ആമത്മീയ പുരോഗതി കൈവരി-
ക്കുവാൻ കഠിനപ്രയത്നംചെയ്യുന്ന
അനേകായിരങ്ങളെ സത്യനീതീ
പ്രകാശത്തിലേക്ക് നയിക്കുവാൻ ജീവിതം
സമർപ്പിച്ച മാതൃകയക്ക് മുന്നിൽ പ്രണാമം….

അക്രമങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചു
തിമിരം ബാധിച്ച രാഷ്ട്രീയ കോമരങ്ങൾ…..
സത്യം മനസ്സിലാക്കാതെ ആത്മ സമർപ്പ
ണത്തിൻ പൊരുളറിയാതെ…
തൂത്തെറിയുവാൻ ശ്രമിക്കുന്ന
ദുഷ്ടശക്തികളറിയുക നിങ്ങൾ
രക്തസാക്ഷികളുടെ ചുടുനിണത്താൽ
പടുത്തുയർത്തിയ സഭയെ….
തകർക്കുവാൻ വ്യാമോഹിക്കുന്ന
ദുഷ്ടശക്തികളെ നിങ്ങളറിയൂ പ്രബലപ്പെട്ടുക-
യില്ലൊരുശക്തിയും സഭയക്കെതിരെ

കാൽവരിയിൽ ചിന്തിയ യേശുതൻ
രക്തത്താൽ സമർപ്പിതർ സംരക്ഷിതർ….
കടന്നു പോയൊരായിരം പുണ്യജീവിതങ്ങൾ
വേദന വേതനമാക്കി സഹനത്തിൻ
തീചൂളയിൽ വാർത്തെടുത്തവരാണീ സമർപ്പിതർ
വിളിച്ചവൻ വിശ്വസ്തൻ…. വിളിച്ച നാഥൻ തൻ
വിളി വലിയൊരു ദാനമല്ലോ
സഹസ്രങ്ങളിൽ നിന്നും സഹചരിൽ നിന്നും...
നിന്നെ തിരഞ്ഞെടുത്ത നാഥൻ
കൈവെടിയിലൊരുനാളിലും

പരിത്യജിക്കപ്പെട്ടവർ, അനാഥർ,
അഗതികൾ എല്ലാവർക്കും അമ്മയായി...
കുരുന്നുകൾക്ക് അക്ഷരം പകർന്നു
വൃണങ്ങളാൽ വികൃതമായവരെ
ചേർത്തണച്ചു നീസ്നേഹമാം തൈലം പൂശി
ശുശ്രൂഷിക്കുമീ... മന്നിലെ മാലഖാമാരിവർ...
എന്തിനീ പരാക്രമങ്ങൾ പുണ്യ തപസ്വിനികളോട്?
മുന്നേറുക ധീരരാം ക്രിസ്തുവിൻ
സന്യസ്തരാം പടയാളികളെ…..
സുമനസ്സുകളേറെയുണ്ട്  നിങ്ങൾക്കൊപ്പം..!
പോകുക മുന്നോട്ട് പതറാതെ തളരാതെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26