യുഎഇയില്‍ 2,180 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

യുഎഇയില്‍ 2,180 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ 2,180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 2,321 പേര്‍ രോഗമുക്തരായപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് മരണങ്ങള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,44,357 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,65,939 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,50,111 പേരാണ് രോഗമുക്തരായത്. 1,502 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. നിലവില്‍ രാജ്യത്ത് 14,326 രോഗികളാണുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.8 കോടിയിലധികം കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.