ബെംഗളൂരു: ഇതാ കര്‍ണാടകയില്‍ നിന്നൊരു സദ് വാര്‍ത്ത. കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്കും പ്രസവാവധിക്ക് തുല്യമായ അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു വയസിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്കാണ് 180 ദിവസത്തെ അവധി.
ഭര്‍ത്താക്കന്മാര്‍ക്ക് 15 ദിവസം അവധിയെടുക്കാം. നേരത്തേ ദത്തെടുക്കുന്ന സ്ത്രീകള്‍ക്ക് 60 ദിവസമായിരുന്നു അവധിയായി അനുവദിച്ചിരുന്നത്. ദത്തടെക്കുപ്പെടുമ്പോഴും കുഞ്ഞുങ്ങളുമായി അടുപ്പം കൂട്ടാന്‍ മാതാപിതാക്കള്‍ക്ക് സമയം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണടക സര്‍ക്കാരിന്റെ നീക്കം.
ഇതു സംബന്ധിച്ച് ഫെബ്രുവരി 22 ന് പാസാക്കിയ നിയമം ഇപ്പോള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ദത്തെടുക്കുന്ന വിവരം പുറത്ത് പറയാന്‍ മടിക്കുന്ന പ്രവണതകളെ ഇതിലൂടെ മറികടക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.