പെരുമ്പാവൂര്‍: നെടുമ്പാശേരി രാജ്യാന്തര വിമാന താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ഷാര്‍ജയില്‍ നിന്നും വിമാനത്തില്‍ വന്നിറങ്ങിയ മഞ്ഞുമ്മല്‍ സ്വദേശി താജുവിനെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇയാളെ ബന്ദിയാക്കുകയായിരുന്നു. പെരുമ്പാവൂരിലെ ലോഡ്ജ് മുറിയിലാണ് താമസിപ്പിച്ചത്.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ കാത്ത് നിന്നവര്‍ സമീപത്തുള്ള പ്രെട്രോള്‍ പമ്പിനടുത്തുവെച്ച് തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.