ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്സിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബെ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു.
52 പന്തില്‍ മൂന്ന് ബൗണ്ടറിയും, മൂന്ന് സിക്സറുമടക്കം 60 റണ്‍സ് നേടിയ കെ.എല്‍ രാഹുലും, 35 പന്തില്‍ അഞ്ച് ബൗണ്ടറിയും, രണ്ട് സിക്സറുമടക്കം 43 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലും ചേര്‍ന്ന് പഞ്ചാബിനെ അതിവേഗം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് പഞ്ചാബ് മുംബൈയെ തളച്ചത്.
7-1 (ഡി കോക്ക്, 1.6), 26-2 (ഇഷാന്‍ കിഷന്‍, 6.6), 105-3 (സൂര്യകുമാര്‍ യാദവ്, 16.1), 112-4 (രോഹിത്, 17.3), 122-5 (ഹാര്‍ദിക് പാണ്ട്യ, 18.4), 130-6 (കൃണാല്‍ പാണ്ട്യ, 19.5) എന്നിങ്ങനെയായിരുന്നു മുംബൈയുടെ വിക്കറ്റ് വീഴ്ച.
52 പന്തില്‍ അഞ്ച് ബൗണ്ടറിയും 2 സിക്സറുമടക്കം 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും, 27 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെയും മികച്ച പ്രകടനമാണ് മുംബൈ സ്‌കോര്‍ 131 റണ്‍സില്‍ എത്തിച്ചത്. പഞ്ചാബിനായി ബൗളിങ്ങില്‍ മുഹമ്മദ് ഷമിയും, രവി ബിഷോണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.