ജോലിക്കു ഹാജരാകാതെ പതിനഞ്ചു വര്‍ഷം ശമ്പളമായി വാങ്ങിയത് 5 കോടിയോളം; ഒടുവില്‍ പിടിയില്‍

ജോലിക്കു ഹാജരാകാതെ പതിനഞ്ചു വര്‍ഷം ശമ്പളമായി വാങ്ങിയത് 5 കോടിയോളം; ഒടുവില്‍ പിടിയില്‍

റോം: പതിനഞ്ചു വര്‍ഷത്തോളം ജോലിക്കു ഹാജരാകാതെ കൃത്യമായി ശമ്പളം വാങ്ങിയ ഒരു വിരുതനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇറ്റലിയിലെ മാധ്യമങ്ങളില്‍ നിറയെ. ഈ കാലയളവില്‍ 67 വയസുള്ള ഇയാള്‍ ശമ്പളമായി കൈപറ്റിയത് നാലു കോടിയിലേറെ രൂപയാണ്.

'ജോലിക്ക് വരാത്തവരുടെ രാജകുമാരന്‍' എന്നാണ് സാല്‍വത്തോര്‍ സ്‌കുമേസ് എന്ന വ്യക്തിക്ക് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ചാര്‍ത്തികൊടുത്ത പേര്. കേറ്റാന്‍സറോയിലെ പുഗ്ലിറ്‌സ് സിഎസിസിയോ ആശുപത്രിയില്‍ ഈ വിദ്വാന്‍ അവസാനമായി ജോലിക്ക് വന്നത് 2005-ലാണ്. പിന്നീട് ഇതുവരെ ശമ്പളമായി 5,38,000 യൂറോ (ഏകദേശം 4.86 കോടി രൂപ) ആണ് ശമ്പളമായി സ്‌കുമേസ് വാങ്ങിയത്.

ഇയാക്കെതിരായി ഓഫീസ് ദുരുപയോഗം, വ്യാജരേഖ ചമയ്ക്കല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ആണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. സ്‌കുമേസിനെപോലെ തന്നെ ഇതേ ആശുപതിയില്‍ നിന്നും ഏകദേശം ആറോളം പേര് ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ട് എന്ന പരാതിയിന്മേല്‍ അന്വേഷണം ഊര്‍ജ്ജിതമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.