യുഎഇ- ഇന്ത്യ യാത്രാ വിമാന നിയന്ത്രണം 14 വരെയെന്ന് എമിറേറ്റ്സ്

യുഎഇ- ഇന്ത്യ  യാത്രാ വിമാന നിയന്ത്രണം 14 വരെയെന്ന് എമിറേറ്റ്സ്

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങള്‍ക്ക് ഏർപ്പെടുത്തിയ താല്‍ക്കാലിക നിരോധമം 14 വരെ നീട്ടുന്നതായി എമിറേറ്റ്സ്.

14 ദിവസത്തിനുളളില്‍ ഇന്ത്യ സന്ദർശിച്ചവർക്കും എമിറേറ്റ്സ് എയർലൈന്‍ വഴി യുഎഇയിലേക്ക് വരാന്‍ അനുമതിയില്ലെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.


യുഎഇ കഴിഞ്ഞ 24 ന് ആരംഭിച്ച 10 ദിവസത്തെ യാത്രാനിയന്ത്രണം മെയ് രണ്ടിന് അവസാനിക്കാനിരിക്കെയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചിട്ടുളളത്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനയാത്രാ നിയന്ത്രണം നീളുമെന്ന് ഉറപ്പായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.