കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തിൽ ജോസ് വിഭാഗവും ഇടതുമുന്നണിയും തമ്മിൽ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ ജോസ് കെ മാണി വിഭാഗത്ത് വിട്ടു തരാൻ എൽഡിഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ മാത്രം അഞ്ച് സീറ്റുകൾ എൽഡിഎഫ് ജോസ് വിഭാഗത്തിന് വിട്ടു നൽകും. തദ്ദേശത്തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ യുഡിഎഫിൻ്റെ ഭാഗമായി മത്സരിച്ച സീറ്റുകളും ജോസ് പക്ഷത്തിന് തന്നെ നൽകാം എന്നു എൽഡിഎഫ് നേതൃത്വം ഉറപ്പു നൽകി.
സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായതോടെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ജോസ് കെ മാണി നടത്തും. പതിനൊന്ന് മണിക്ക് ജോസ് കെമാണി മാധ്യമങ്ങളെ കാണും