ഇടവേള ബാബുവിനെതിരെ പ്രതികരണവുമായി രേവതി സമ്പത്ത്. വസ്തുതകളും അറിയുന്ന സത്യങ്ങളും ആധാരമാക്കി വേണം സംസാരിക്കാനും വിശകലനം ചെയ്യാനും. ഇല്ലെങ്കിൽ നുണകൾ ഇടവേളകളില്ലാതെ ഇതുപോലെ പൊളിഞ്ഞു പോകും. രേവതി കുറ്റപ്പെടുത്തി.
സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. സിനിമ സ്വപ്നം കാണുന്ന ആര്‍ക്ക് വേണമെങ്കിലും സൃഷ്ടിക്കാവുന്നതും ഇടപെടാവുന്നതുമായ കലയാണ് അതെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു.
ഞാനറിയുന്ന ദിലീപ് ഇത് ചെയ്യില്ല. അപ്പോൾ അറിയാത്ത ദീലിപോ? എന്നും രേവതി ചോദിക്കുന്നു. നിങ്ങളുടെ താൽപര്യങ്ങൾക്ക് അടിമപ്പെട്ടില്ലെങ്കിൽ നിങ്ങളെ സംബന്ധിച്ചടുത്തോളം അവർ മരിച്ചുപോകുന്നവരാണ്. സിനിമയിൽ നിന്ന് നിങ്ങൾക്കവരെ കൊന്നുകളയാമെന്നാണ് നിങ്ങൾ കരുതുന്നത്. രേവതി വിമർശിക്കുന്നു. കൂടെയുണ്ടായിരുന്ന മനുഷ്യർക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത നിങ്ങൾ ആ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നെങ്കിലും സ്വയം തിരിച്ചറിഞ്ഞ് രാജി വയ്ക്കാൻ തയ്യാറാകണം. രേവതി ആവശ്യപ്പെട്ടു.