കൊച്ചി :ഈ മാസം 23 വരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിന്റെ അറസ്റ്റു തടഞ്ഞു ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ഭയന്നുള്ള ശിവശങ്കരിന്റെ മുൻകൂർ ജാമ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. സ്വർണക്കത്തു കേസിലും, ലൈഫ് മിഷൻ കേസിലുമായി വിവിധ കേന്ദ്ര ഏജൻസികളുടെ തുടരെയുള്ള ചോദ്യം ചെയ്യലിന് ശേഷവും വീണ്ടും ഹാജരാകാനുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ഭയന്നാണ് ശിവശങ്കർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. എന്നാൽ ശിവസങ്കറിന്റ അറസ്റ്റ് തീരുമാനിച്ചിരുന്നില്ലെന്നാണ് എൻഫോസ്‌മെന്റ് ഡിറക്ടറേറ്റിന്റെ മറുപടി. കേസുമായി ബന്ധപെട്ടു വീണ്ടും ഹാജരാകാൻ വിളിപ്പിച്ചതിനെ തുടർന്ന് ശിവശങ്കർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു ശിവശങ്കറിനു വേണ്ടി ഹാജരായി.