ദുബായ്: കടുത്ത പനി ഡെങ്കു വൈറസ് ബാധമൂലമാണോയെന്നുളള നിരീക്ഷണം വേഗത്തിലാക്കാന്‍ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിലെ ഡോക്ടമാർക്ക് ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. അല്‍ ബയാന്റെ റിപ്പോർട്ട് പ്രകാരം, കടുത്ത പനിയുമായെത്തുന്ന രോഗികളില്‍ ഡെങ്കുവൈറസ് ബാധയാണോ പനിക്ക് കാരണമെന്നത് വേഗം കണ്ടെത്തണം. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം ഇത്തരത്തിലുളള പനി റിപ്പോർട്ട് ചെയ്യുകയും വേണം.
കൊതുകുകളാല്‍ പകരുന്ന രോഗമാണ് ഡെങ്കിപ്പനി. വളരെ വേഗത്തില്‍ പകരുന്ന രോഗമായതുകൊണ്ടുതന്നെ കരുതല്‍ വേണമെന്നും അരോഗ്യമന്ത്രാലയ അധികൃതർ ഓർമ്മിപ്പിച്ചു.