തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ സാലറി കട്ട് അവസാനിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ധനവകുപ്പിൻറെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതുവരെ പിടിച്ച തുക അടുത്ത മാസം മുതൽ പി.എഫിൽ ലയിപ്പിച്ച് തിരിച്ചുനൽകും.
ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും ലഭിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ശമ്പളം പിടിക്കുന്നത് ഒഴിവാക്കാൻ നേരത്തെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറയും.