സോളാർ കേസ്: ബിജു രാധാകൃഷ്ണന് മൂന്നുവർഷം കഠിന തടവും പതിനായിരം രൂപ പിഴയും

സോളാർ കേസ്: ബിജു രാധാകൃഷ്ണന് മൂന്നുവർഷം കഠിന തടവും പതിനായിരം രൂപ പിഴയും

തിരുവനന്തപുരം: കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാനെന്ന പേരിൽ തിരുവനന്തപുരം സ്വദേശികളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ബിജുവിന് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്.

മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണൻ ഇതു വരെ അനുഭവിച്ച ജയിൽവാസം ശിക്ഷയായി പരിഗണിക്കും. അതേസമയം കേസിലെ മറ്റ് പ്രതികളായ ശാലു മേനോനും അമ്മ കലാദേവിയ്ക്കും എതിരായ വിചാരണ തുടരുമെന്ന് കോടതി പറഞ്ഞു.

സോളാർ കമ്പനിയുടെ വിശ്വാസ്യത വർധിപ്പിക്കാൻ എറണാകുളത്തെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കിയാണ് ബിജു രാധാകൃഷ്ണൻ 75 ലക്ഷം കൈക്കലാക്കിയത്. ഈ സ്ഥപനത്തിന്റെ ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് മാപ്പുസാക്ഷി ആക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.