യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയുടെ യും കൂട്ട് പ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

യൂട്യൂബർ വിജയ് പി  നായരെ മർദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയുടെ യും കൂട്ട് പ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടു പ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒക്ടോബർ 30ന് മുൻകൂർ ഹർജിയിൽ വിധി പറയും. അതേസമയം നിയമം കയ്യിലെടുക്കാനും ആളുകളെ മർദ്ദിക്കാനും പ്രതികൾക്ക് ആരാണ് അധികാരം തന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. നിലവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന്തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.