തിരുവനന്തപുരം: വാളയാറിൽ വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. തൃശ്ശൂർ ഡിഐജി പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവർ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിന് ആവശ്യമായ സഹായങ്ങൾ നൽകും.
വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിക്കാനിടയായ കേസിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സംസ്ഥാന പോലീ.സ് മേധാവി നിർദ്ദേശം നൽകിയത്.