തിരുവനന്തപുരം: സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ ആളുകൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. 10 ശതമാനമാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മറ്റിയുടെയും പിഎസ്‌സി യുടെയും ശുപാർശ പരിഗണിച്ചുകൊണ്ടാണ് ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. 4 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്.