തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 1332 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 26 പേരാണ് ഇന്ന് കൊവിഡ്19 മൂലം മരിച്ചത്. അതേസമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസം നൽകുന്നുണ്ട് ഇന്ന് രോഗബാധിതരേക്കാൾ രോഗമുക്തി നേടിയവരാണ് കൂടുതൽ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.