മാസ്ക്ക് ആണ് താരം

മാസ്ക്ക്  ആണ്  താരം

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്ക് വെല്ലുവിളിയായി എത്തിയത് ഇത്തവണ കോവിഡ് പ്രോട്ടോകോൾ ആണ്. എന്നാൽ തൊടുപുഴയിൽ നിന്നുമുള്ള ഇലക്ഷൻ സ്പെഷ്യൽ മാസ്ക്കുകൾ ആണ് ഇപ്പോഴത്തെ താരം.

കൈപ്പത്തിയും അരിവാളും ചുറ്റികയും, താമരയും എല്ലാം മാസ്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്തഘട്ടത്തിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത മാസ്കുകൾ പുറത്തിറക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. എട്ടു മുതൽ 20 രൂപ വരെയാണ് തെരഞ്ഞെടുപ്പ് സ്പെഷ്യൽ മാസ്കിന്റെ വില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.