തിരുവനന്തപുരം: അന്തർസംസ്ഥാന യാത്രാ നിരക്കിൽ 30 ശതമാനം ഇളവുമായി കെഎസ്ആർടിസി. അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്കാണ് ഇളവ് ബാധകമാവുക. വ്യാഴാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരും. കൂടുതൽ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം- സേലം -ബംഗളൂരു റൂട്ടിലെ സർവീസിന് 1922 രൂപ ഈടാക്കിയിരുന്നിടത്ത് 1349 രൂപയും, തിരുവനന്തപുരം -ബത്തേരി -ബംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് പുതുക്കിയ നിരക്കുകൾ.