ആറര മണിക്കൂർ ചോദ്യം ചെയ്യൽ, അറസ്റ്റ്; ശിവശങ്കർ ഇനി കോടതിയിൽ

ആറര മണിക്കൂർ ചോദ്യം ചെയ്യൽ, അറസ്റ്റ്; ശിവശങ്കർ ഇനി കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്.

3.15 ന് കസ്റ്റഡിയിൽ എടുത്ത ശിവശങ്കറിനെ രാത്രി 11 മണിക്കാണ് അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം.ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റിന്റെ വാദം.

രാത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയെങ്കിലും കോടതിയിൽ ഹാജരാക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്ന ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയേക്കും. ബിനാമി ഇടപാടുകൾ , കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഡിജിറ്റൽ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ഇനി നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.