പൊട്ടിമുടി: പൊട്ടിമുടി ദുരന്ത ബാധിതർക്കുള്ള ഭൂമിവിതരണം കേരളപ്പിറവി ദിനമായ ഞായറാഴ്ച നടക്കും. വീടും വസ്തുവകകളും നഷ്ടപ്പെട്ട 8 പേർക്കും, ദുരന്തത്തിൽപെട്ടവരുടെ ബന്ധുക്കൾക്കും ആണ് കുറ്റ്യാർ വാലിയിൽ 5 സെന്റ് ഭൂമി വീതം നൽകുന്നത്. ഞായറാഴ്ച രാവിലെ 9 :30ന് കുറ്റ്യാർ വാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ കൈമാറും.
കണ്ണൻ ദേവൻ കമ്പനിയാണ് വീടുകൾ നിർമിച്ച് നൽകുന്നത്. വീടിന്റെ തറക്കല്ലിടുന്ന ചടങ്ങും ഈ ദിവസം തന്നെ നടക്കുമെന്ന് ദേവികുളം സബ് കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ഓഗസ്റ്റ് ആറിന് രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പൊട്ടി മുടിയിലെ 22 വീടുകളിലെ 66 പേരാണ് മരിച്ചത്. നാല് പേരെ കാണാതായി. 12 പേർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.