വാളയാർ സഹോദരിമാർക്ക് വേണ്ടിയുള്ള സമരം ഇന്ന് അവസാനിക്കും

വാളയാർ സഹോദരിമാർക്ക് വേണ്ടിയുള്ള സമരം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വാളയാറിൽ കൊല്ലപ്പെട്ട സഹോദരിമാ‍ർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. നീതിക്ക് പിന്നാലെ ഒരു വര്ഷം നടന്നിടും അനുകൂലമായി ഒന്നും സംഭവിച്ചില്ല.

വിധി വന്ന് 1 വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാ‍ർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

തുടർ സമരപരിപാടികൾ ഇന്ന് കുടുംബാംഗങ്ങൾ പ്രഖ്യാപിക്കും. വിധി ദിനം മുതൽ ചതിദിനം വരെ എന്ന പേരിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ വിവിധ നേതാക്കളെത്തി ഐക്യദാർഡ്യം പ്രകടിപ്പിച്ചു. ഇന്ന് കെ.മുരളീധരൻ എംപി, ഡോ.ആർഎൽവി രാമകൃഷ്ണൻ, ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവ‍ർ സമരപ്പന്തലിലെത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.