സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും

തിരുവനന്തപുരം: വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസ് മുന്‍ നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം.

ഒരു അഭിസാരികയെ ഇറക്കി നാണം കെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സംസ്ഥാനം മുഴവന്‍ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അതേസമയം നാക്ക് പിഴച്ചുവെന്ന് മനസിലാക്കിയ മുല്ലപ്പള്ളി വേദിയില്‍ വച്ചു തന്നെ ഖേദം പ്രകടിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.