കാർലോ യുകരിസ്റ്റിക് യൂത്ത് ആർമിയുടെ പ്രവർത്തനങ്ങൾക്ക് നവ അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസിൻ്റെ അനുമോദനം

കാർലോ യുകരിസ്റ്റിക് യൂത്ത് ആർമിയുടെ പ്രവർത്തനങ്ങൾക്ക് നവ അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസിൻ്റെ അനുമോദനം

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ് നാമത്തിലുള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർലോ ആർമിയെ അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് XXI മിനാസിയൻ അനുമോദിച്ചു. വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് അദ്ദേഹം അനുമോദനം അറിയിച്ചത്.


സംഘടനയുടെ സ്ഥാപകരായ ഡീക്കൻ ജോൺ കണയങ്കൽ, ഡീക്കൻ ജോസഫ് വെട്ടികുഴുചാലിൽ, ബ്രദർ എഫ്രേം കുന്നപ്പള്ളി, കാർലോയുടെ അമ്മയായ അൻ്റോണിയോ സൽസാണോ എന്നിവരെ അനുമോദിക്കുകയും ഭാര വഹികളായ അക്ഷയ്, ക്രിസ്റ്റി, ആൻ്റണി, ആൻ തെരേസ, ആനി ജോൺ എന്നിവർക്ക് ദൈവാനുഗ്രഹവും അറിയിച്ചു.

ഡീക്കൻ ജോണിനും ജോസഫിനും പൗരോഹിത്യ സ്വീകരണത്തിനുള്ള എല്ലാ അശംസകളും അറിയിക്കുകയും ചെയ്തു.
പ്രസ്തുത സംഘടനക്ക് പാത്രിയാർക്കീസിൻ്റെ എല്ലാ വിധ സഹായവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.