പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ് ഏർപ്പെടുത്താൻ ഒരുങ്ങി ബാങ്കുകൾ

പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ്  ഏർപ്പെടുത്താൻ ഒരുങ്ങി ബാങ്കുകൾ

തിരുവനന്തപുരം: ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് റിപ്പോർട്ട്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയാണ് ചാർജ്ജ് ഇടാക്കാൻ ഒരുങ്ങുന്ന ബാങ്കുകൾ.

ബാങ്ക് ഓഫ് ബറോഡ നവംബറിൽ തന്നെ പ്രത്യേക നിരക്ക് ഈടാക്കാൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം മൂന്ന് തവണ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ സൗജന്യമായിരിക്കും. അതിനുശേഷം 150 രൂപ ചാർജ് വീതം ഈടാക്കാനാണ് തീരുമാനം.

പണം നിക്ഷേപിക്കുമ്പോൾ മൂന്നുതവണ സൗജന്യമായി നിക്ഷേപിക്കാൻ സാദിക്കും. പിന്നെ ഓരോ ഇടപാടിനും 40 രൂപ വീതം നൽകണം. ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.