പയ്യന്നൂര്‍: കവിയും കഥാകാരനും നോവലിസ്റ്റുമായ അന്നൂര്‍ ആലിങ്കീഴിലെ ടി സി വി സതീശന്‍ (57) നിര്യാതനായി. ഇന്ന് പുലര്‍ച്ചെയോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനം ആണ് മരണ കാരണം.
ആദ്യ നോവലായ പെരുമാള്‍പുരം മലയാള ഭാഷ പാഠശാലയുടെ 2018ലെ ടി പിഎന്‍ സാഹിത്യ പുരസ്കാരം നേടി.രാത്രിമഴ പെയ്തിറങ്ങുകകയാണ്, ശിവകാശി പടക്കങ്ങള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും കുല്‍സുത്തായുടെ കവിതകള്‍, ശൂന്യതയിലേക്കുള്ള നടവഴിയില്‍ തണല്‍മരങ്ങളില്ല തുടങ്ങി നിരവധി കവിതകളും രചിച്ചു.