കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പടുത്തതോടെ മറുകരകടക്കാനുള്ള പാലത്തിനായി പ്രക്ഷോഭം ശക്തമാക്കി കൊച്ചി താന്തോന്നി തുരുത്തുകാർ. പ്രതിഷേധത്തിന്റെ ആദ്യപടിയായി തുരുത്തുനിവാസികൾ കായലിൽ വഞ്ചിപ്പാലസമരം നടത്തി. തുരുത്തിനെ മറുകരയുമായി ബന്ധിപ്പിയ്ക്കുന്ന പാലമെന്ന നാട്ടുകാരുടെ ആവശ്യത്തിൻ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താന്തോന്നിത്തുരുത്തിൽ 83 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തേത്തുടർന്ന് ജീവിതം ദുസഹമായതോടെ പലരും തുരുത്തുവിട്ടു. നിലവിൽ 61 കുടുംബങ്ങളിലായി മുന്നൂറോളം താമസക്കാരാണുള്ളത്.