മഞ്ചേശ്വരം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ജ്വല്ലറി ചെയർമാനായ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
ഇന്ന് നടന്ന ചോദ്യംചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 115 വഞ്ചനാ കേസുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളത്.
നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനെ തുടർന്നാണ് നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നത്. ഒട്ടേറെ തെളിവുകളാണ് എംഎൽഎയ്ക്ക് എതിരെ നിലവിലുള്ളത്.