കൊച്ചി:ശിവശങ്കറിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. അടുത്ത ആഴ്ച തന്നെ സ്വർണ്ണക്കടത്ത് അടക്കം നാല് കേസുകളിൽ പ്രതി ചേർത്തേക്കുമെന്നാണ് വിവരം. ഇഡിയുടെ കസ്റ്റഡി കഴിഞ്ഞാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്വർണ്ണക്കടത്ത്, ഡോളർ ഇടപാട് ഈന്തപ്പഴം വിതരണം ഖുറാൻ വിതരണം തുടങ്ങിയ കേസുകളിൽ ശിവശങ്കർനെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം.
ഇഡി ഓഫീസിലെത്തി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താന് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. മന്ത്രി ജലീലിനെ നാളെ ചോദ്യം ചെയ്യും. മന്ത്രിയെ ചോദ്യം ചെയുന്നതിൽ നിന്നും ശിവശങ്കറിന് എതിരായ മൊഴികൾ ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.