മഞ്ചേശ്വരം: ഫാഷന് ഗോൾഡ് ജ്വല്ലറിത്തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീന് എം.എൽ .എക്കെതിരെ രണ്ട് വഞ്ചനാ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ചന്ദേര, കാസർകോട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളില്ലെല്ലാം ജ്വല്ലറി എം.ഡി പൂക്കോയത്തങ്ങളും കൂട്ടുപ്രതിയാണ്. പ്രതികൾ കമ്പനി പണം ദുരുപയോഗം ചെയ്തെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നിക്ഷേപകരുടെ പണം കൊണ്ട് ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ പൊലിസ് കസ്റ്റഡിയിലായെന്നാണ് സൂചന. ഇന്നലെയാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.