തിരുവനന്തപുരം കോർപറേഷനിൽ 35 സ്ഥാനാർഥികളെ പ്രഖ്യാപിച്ച യുഡിഎഫ്

തിരുവനന്തപുരം കോർപറേഷനിൽ 35 സ്ഥാനാർഥികളെ പ്രഖ്യാപിച്ച യുഡിഎഫ്

തിരുവനന്തപുരം:തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ 35 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്. കോൺഗ്രസിന്റെ 33 സ്ഥാനാർഥികളെയും സി.എം.പിയുടെ രണ്ട് സ്ഥാനാർഥികളെയുമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡറായ ഡി. അനിൽകുമാറിനെ കടകംപള്ളി വാർഡിലാണ് ഇത്തവണ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. വഴുതക്കാട് മുൻ കൗൺസിലർ കെ. സുരേഷ് കുമാറിനെയാണ് പേട്ട ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനെതിരെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.