തിരുവനന്തപുരം: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കുടുംബം. ഹാഥ്റസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് കഴിഞ്ഞ മാസം യുപി പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായി ഒരു മാസം കഴിഞ്ഞിട്ടും ഫോണിൽ പോലും സംസാരിക്കാൻ അനുവദിച്ചിട്ടില്ലെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ദിഖ് പറയുന്നു. അഭിഭാഷകനെ കാണാനും സിദ്ദിഖ് കാപ്പനെ അനുവദിക്കുന്നില്ലെന്നും കുടുംബം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.