സുരേന്ദ്രനല്ല പിണറായി വിജയന്‍; ബി.ജെ.പി അധ്യക്ഷന്‍ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയില്‍: മുഖ്യമന്ത്രി

സുരേന്ദ്രനല്ല പിണറായി വിജയന്‍; ബി.ജെ.പി അധ്യക്ഷന്‍ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പില്‍ തന്റെ കുടുംബാംഗങ്ങളെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. എന്തും വിളിച്ചു പറയാമെന്ന തരത്തിലേക്ക് കെ. സുരേന്ദ്രന്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്രയും മാനസികനില തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിര്‍ത്തുന്നല്ലോ എന്ന കാര്യം അവര്‍ ആലോചിക്കേണ്ട കാര്യമാണ്. അത്രയും മാനസിക നില തെറ്റിയിട്ടുള്ള ആള്‍. സാധാരണ മാനസിക നിലയുള്ള ആള്‍ എന്തും വിളിച്ചുപറയില്ല. അങ്ങനെയൊരു ആളെ അധ്യക്ഷനാക്കി വച്ചതിനെക്കുറിച്ച്‌ പാര്‍ട്ടിയാണ് ചിന്തിക്കേണ്ടത്. ഒരു ദിവസം രാത്രിയില്‍ എന്തൊക്കെയോ തോന്നുന്നു. വിളിച്ചു പറയുന്നു. ഇത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. ഇതില്‍ താനല്ല മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്ര സമ്മേളനത്തിലൂടെ കൂടുതല്‍ പറയുന്നില്ല. സുരേന്ദ്രനോട് പറയേണ്ടതുണ്ട്. അത് ഇങ്ങനെയല്ല പറയേണ്ടത്. സുരേന്ദ്രനല്ല പിണറായി വിജയന്‍. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ വിളിച്ചുപറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ. എന്തെങ്കിലും വിളിച്ചു പറയുമ്ബോള്‍ അതിന് അടിസ്ഥാനം വേണം. ഒരാളെക്കുറിച്ച്‌ എന്തും വിളിച്ചു പറയാം എന്നാണോ. ഇതിനൊക്കെ ചില മാനദണ്ഡങ്ങള്‍ ഇല്ലേ. അപവാദങ്ങള്‍ വിളിച്ചു പറയുമ്ബോള്‍ അപവാദങ്ങള്‍ ആണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.