കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 17 ന് വിധിപറയും. ഈ മാസം 26 വരെ ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ശിവശങ്കറിനെ കാക്കനാട് ജയിലേക്ക് ആണ് കൊണ്ടുപോകുന്നത്. ശിവശങ്കർ കൂടി ഉൾപ്പെട്ട് ആണ് സ്വർണക്കടത്ത് നടന്നതെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. 2018 മുതൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ശിവശങ്കർ ഏർപ്പെട്ടിരുന്നു. സ്വപ്നാ സുരേഷുമായി ചേർന്ന് കൂടുതൽ ലോക്കറുകൾ തുറക്കാൻ തീരുമാനിച്ചിരുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.