നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിൽ  വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ  സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണക്കോടതി മുൻവിധികളോടെ ആണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെളിവുകൾ വേണ്ടവിധം രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തെ ആരോപിച്ചിരുന്നു.

വിചാരണക്കോടതിയ്ക്കെതിരെ ഒക്ടോബർ 15നാണ് പ്രോസിക്യൂഷൻ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോടതി പക്ഷപാതിത്വപരമായി പൊരുമാറുന്നുവെന്നും കേസ് ഇതേ കോടതിയിൽ തുടർന്നാൽ ഇരയായ നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷൻ രേഖാമൂലം അറിയിക്കുകയായരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന് മുന്നോട്ടുവെച്ചിരുന്നു. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.