സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക പി.എഫിൽ ലയിപ്പിക്കും

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക പി.എഫിൽ ലയിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക പ്രോവിഡ് ഫൗണ്ടിൽ ലയിപ്പിക്കാൻ തീരുമാനമായി.  ആറു ദിവസത്തെ ശമ്പളം വച്ച് അഞ്ചു മാസമായി പിടിച്ച തുക ഒൻപത് ശതമാനം പലിശയോടെ പി എഫിൽ ലയിപ്പിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് സർക്കാർ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ആറു ദിവസം ശമ്പളം എന്ന തരത്തിൽ പിടിക്കാൻ തീരുമാനിച്ചിരുന്നു.ഇതിലൂടെ ഒരു മാസത്തെ ശമ്പളം അഞ്ചു മാസങ്ങളിലൂടെ സർക്കാരിന് ലഭിച്ചിരുന്നു. ഇരുപതിനായിരം രൂപയിൽ താഴെ ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരെ സാലറി കട്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. 483733 സർക്കാർ ജീവനക്കാരാണ് കേരളത്തിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.