നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പലപ്പോഴും ഉണ്ടായി കോടതിമുറിയില്‍വെച്ച്‌ കരയേണ്ടിവന്നു. എന്നിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു.

ഇരയുടെ ക്രോസ് വിസ്താരം നീണ്ടുപോയിട്ടും കോടതി ഇടപെട്ടില്ല. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാരും നല്‍കിയ ഹരജി പരിഗണിച്ച കോടതി കേസിലെ വിസ്താരം നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. വാദം പൂര്‍ത്തിയായ ഹരജിയില്‍ വിധി പറയാനായി മാറ്റി. അതുവരെ വിചാരണകോടതിയിലുള്ള കേസിന്റെ വിസ്താരത്തിനുള്ള സ്‌റ്റേ തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.