കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എം. ശിവശങ്കര്‍ കോടതിയിൽ. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനാണ് സമ്മര്‍ദ്ദം. അത് നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചതെന്നും ശിവശങ്കര്‍ പറയുന്നു. സ്വപ്ന സുരേഷുമായി താൻ നടത്തിയെന്നു പറയുന്ന വാട്സ്ആപ്പ് ചാറ്റുകൾ വസ്തുത രഹിതമാണെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നവുമായി സംസാരിച്ചിട്ടില്ലെന്നും നികുതി കാര്യത്തിൽ സഹായം തേടിയപ്പോഴാണ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കർ പറഞ്ഞു. കസ്റ്റംസ് ഓഫിസറെ വിളിച്ചുവെന്ന് താൻ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദവും തെറ്റാണ്, വിളിച്ചത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ് എന്നും ശിവശങ്കർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.