ദോഹ: തങ്ങളുടെ നാലു പ്രതിവാര ഫ്ലൈറ്റുകളിലേതെങ്കിലും ഒന്നിൽ നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ എന്ന ഖത്തർ എയർവെയ്സിന്റെ പഴയ പരസ്യം വീണ്ടും വൈറൽ. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സർവീസ് നൽകുന്നത് .

ഇന്ത്യയിൽനിന്നുള്ള നിങ്ങളുടെ അടുത്ത അവധിയിൽ, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തർ എയർവേയ്സിലെ ആഢംബര യാത്ര എന്നും ഓർക്കുന്നതായിരിക്കുമെന്നും പരസ്യം പറയുന്നു.
നേരത്തെ, ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഖത്തർ അടക്കം രാഷ്ട്രങ്ങൾ രംഗത്തുവന്നപ്പോൾ ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് തീവ്രവലതുപക്ഷ അനുകൂലികൾ ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെ ആണ് പഴയ പരസ്യം വീണ്ടും വൈറൽ ആയിരിക്കുന്നത്. ഖത്തർ എയർവേയ്സിന്റെ വെബ്സൈറ്റിലാണ് പരസ്യമുള്ളത്