കൊച്ചി : ഇഡി ഓഫീസിൽ ഹാജരായതു പോലെ വിവാദങ്ങൾക്ക് ആക്കം കൂട്ടി സമാനതകൾ സൃഷ്ടിച്ചു കൊണ്ട് മന്ത്രി കെ.ടി ജലീൽ എൻ.ഐ.എ ഓഫീസിൽ ഹാജരായി.പുലർച്ചെ ആറുമണിയ്ക്ക് സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിയത്. ആലുവ മുൻ എംഎൽഎ എ.എം യൂസഫിന്റെ കാറിലാണ് എത്തിയിരിക്കുന്നത്. യുഎഇയിൽ നിന്നും മതഗ്രന്ഥം വന്ന നയതന്ത്ര പാക്കേജുമായി ബന്ധപ്പെട്ട വിഷയത്തിൽ മൊഴിയെടുക്കാനാണ് വിളിപ്പിച്ചിക്കുന്നത് എന്ന് പറയപ്പെടുന്നു. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കണ്ണുവെട്ടിക്കുന്നതിനാണ് അതിരാവിലെ ഹാജരാകൽ എന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ട്മെന്റിനു ശേഷം ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുമ്പോൾ നിലവിൽ നേരിടുന്ന ആരോപണങ്ങൾക്കും പ്രതിക്ഷേധങ്ങൾക്കും മൂർച്ചയേറും.ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയായി തീരുന്നയാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായ കെടി ജലീൽ. ജലീൽ ഹാജരായ ഉടനെ രണ്ട് വലിയ ബാരിക്കേഡുകൾ കെട്ടി സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. അതീവ സുരക്ഷയാണ് പോലീസ് എർപ്പെടുത്തിയിരിക്കുന്നത്.