എമിറേറ്റ്സ് വിമാനത്തിന്‍റെ ചിറകിന് തകരാർ,യാത്രാക്കാർ സുരക്ഷിതർ

എമിറേറ്റ്സ് വിമാനത്തിന്‍റെ ചിറകിന് തകരാർ,യാത്രാക്കാർ സുരക്ഷിതർ

ദുബായ്: ദുബായില്‍ നിന്നും ഫ്രാന്‍സിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിന്‍റെ ചിറകില്‍ തകരാർ കണ്ടെത്തി. ഫ്രാന്‍സിലെ നീസ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് വിമാനത്തിന്‍റെ ചിറകിന് തകരാർ കണ്ടെത്തിയതെന്ന് എയർലൈന്‍ അധികൃതർ അറിയിച്ചു. യാത്രാക്കാരും ജീവനക്കാരും സുരക്ഷിതമായി വിമാനത്തിന് പുറത്തിറങ്ങി.

ഇതിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് എമിറേറ്റ്സ് എന്നും മുന്‍ഗണന നല്‍കുന്നതെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും വക്താവ് വ്യക്തമാക്കി. വെളളിയാഴ്ചയാണ് സംഭവമുണ്ടായത്.

ചിറകിനുണ്ടായ തകരാറിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണവും പരിശോധനയും തുടരുമെന്നും ഫ്രഞ്ച് വ്യോമയാന അന്വേഷണ സംഘവും അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.