അബുദബി: വാഹനം ഓടിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി റോഡിന്‍റെ നടുവില്‍ നിർത്തിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിന്‍റെ വീഡിയോ പുറത്തുവിട്ട് അബുദബി പോലീസ്. ഹൈവെയിലാണ് സംഭവമുണ്ടായിരിക്കുന്നത്. ആദ്യവാഹനം അപ്രതീക്ഷിതമായി നിർത്തിയതിനെ തുടർന്ന് പുറകെ വന്ന വാഹനം ഇടിക്കുകയും തുടർന്ന് മൂന്നും നാലും വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു.
പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ റോഡിന് നടുവില്‍ വാഹനങ്ങള്‍ നിർത്തരുതെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു. ഇനി അങ്ങനെ നിർത്തേണ്ട സാഹചര്യം ഉണ്ടായാല്‍ പുറകെ വരുന്നവർക്ക് മുന്നറിയിപ്പ് നല്‍കി സുരക്ഷിതമായി വേണം വാഹനം നിർത്താന്‍. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന മൊബൈല്‍ ഫോണിന്‍റെ ഉപയോഗം, കൂടെയുളളവരോട് സംസാരിക്കുന്നത്, മേയ്ക്കപ്പ്, മറ്റ് പ്രവർത്തനങ്ങള്‍, ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.