അഡ്മിന്‍മാര്‍ക്ക് ഇനി ഗ്രൂപ്പ്‌ സന്ദേശം ഡിലീറ്റ് ചെയ്യാം; പുതിയ വാട്സ്‌ആപ്പ് ഫീച്ചർ ഉടനെത്തും

അഡ്മിന്‍മാര്‍ക്ക് ഇനി ഗ്രൂപ്പ്‌ സന്ദേശം ഡിലീറ്റ് ചെയ്യാം; പുതിയ വാട്സ്‌ആപ്പ് ഫീച്ചർ ഉടനെത്തും

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സ്‌ആപ്പ്. ഓരോ ദിവസം കഴിയും തോറും വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവർക്കായി പുതിയ തരത്തിലുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്.

അത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള അവകാശം ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടി നല്‍കുന്ന പുതിയ ഫീച്ചറാണ് ഇനി നിലവില്‍ വരാന്‍ പോകുന്നത്.

ഗ്രൂപ്പിലെ അംഗങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അഡ്മിന്‍മാര്‍ക്ക് മായ്ച്ചു കളയാന്‍ സാധിക്കുന്ന ബീറ്റാ ഫീച്ചര്‍ കഴിഞ്ഞ ഡിസംബറില്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബീറ്റാ പതിപ്പില്‍ മാത്രം പുറത്തിറക്കിയതിനാല്‍ നിലവില്‍ ഈ ഫീച്ചറുകള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ല.

ഇപ്പോള്‍ വാട്സ്‌ആപ്പില്‍ ലഭ്യമായ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഓപ്ഷന് സമാനമായാണ് പുതിയ ഫീച്ചര്‍ എത്തുക.
വാട്സ്‌ആപ്പ് വഴി ഇന്ന് ഒട്ടനവധി വ്യാജ വാര്‍ത്തകള്‍ ഗ്രൂപ്പ് മുഖാന്തരം പ്രചരിക്കുന്നുണ്ട്. പുതിയ ഫീച്ചര്‍ സാധാരണ ഉപഭോക്താക്കളിലേക്ക് എത്തി കഴിഞ്ഞാല്‍ വ്യാജ വാര്‍ത്തകളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.