അറബിക് കലിഗ്രഫിയില്‍ സൗജന്യപാഠങ്ങള്‍ നല്‍കി ഷാർജ മ്യൂസിയം

അറബിക് കലിഗ്രഫിയില്‍ സൗജന്യപാഠങ്ങള്‍ നല്‍കി ഷാർജ മ്യൂസിയം

ഷാർജ: ഷാർജ മ്യൂസിയം ഓഫ് കലിഗ്രഫി ഒരു മാസത്തെ സൗജന്യ കലിഗ്രഫി പാഠങ്ങള്‍ പകർന്നു നല്‍കുന്നു. മെയ് 9 മുതല്‍ ഒരു മാസക്കാലത്തേക്കാണ് സൗജന്യമായി കലിഗ്രഫി പാഠങ്ങള്‍ ഷാർജ മ്യൂസിയം നല്‍കുന്നത്. 

നിരവധി പേരാണ് അവസരം പ്രയോജനപ്പെടുത്താന്‍ മ്യൂസിയത്തിലേക്ക് എത്തുന്നത്.
അറബിക് അക്ഷരങ്ങളുടെ സൗന്ദര്യം വ്യക്തമാക്കുന്ന കലിഗ്രഫയില്‍ പ്രത്യേക കോഴ്സുകള്‍ മ്യൂസിയം തുടങ്ങിയതുമുതല്‍ അധികൃതർ നല്‍കിവരുന്നുണ്ട്. 2002 ലാണ് മ്യൂസിയം സ്ഥാപിതമായത്. 


വർഷത്തില്‍ രണ്ട് കോഴ്സുകളാണ് ഷാർജമ്യൂസിയം കലിഗ്രഫിയില്‍ നല്‍കുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നുളളവരെ കൂടാതെ അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരും കോഴ്സിന്‍റെ ഭാഗമാകാറുണ്ട്. 

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സമ്മാനിച്ച 18-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുള്ള ഓട്ടോമൻ സിൽവർ പേന കെയ്‌സുകളും മഷിവെല്ലുകളും മ്യൂസിയത്തിൽ പ്രദർശനത്തിലുണ്ട്. 

2020 മെയില്‍, 30 തടവുകാരെ അൽ റോക്ക, അൽ ദിവാനി അറബിക് എഴുത്ത് ശൈലികളുടെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്ന ഒരു മാസത്തെ കോഴ്‌സും മ്യൂസിയം സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ നിരവധി എക്സിബിഷനുകള്‍ ഷാർജ മ്യൂസിയം നടത്താറുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.