യുഎഇ: യുഎഇയില്‍ ഇന്ന് 321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 355 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 13910 ആണ് സജീവ കോവിഡ് കേസുകള്‍. 167,861 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 905151 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 888939 പേരാണ് രോഗമുക്തി നേടിയത്. 2302 പേരാണ് മരിച്ചത്.